കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ എംഡിഎംഎ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.