ചെറുതോണി: കടബാധ്യതകളെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എംഎസ് നിവാസിൽ അജിത് (40), ഭാര്യ വർക്കല മേൽപട്ടൂർ ഷാൻ നിവാസിൽ ഷാനി (38) എന്നിവരെയാണ് ഇടുക്കി ചെറുതോണിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഫാനിൻ്റെ ഹുക്കിൽ ഒരു സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു. കടക്കെണിയിലായതോടെയാണ് ഇരുവരും തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലെത്തിയത്. ഇവർ ഇവിടെ താമസത്തിനെത്തിയിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.അജിത്തും ഷാനിയും വിവാഹിതരായത് ആറ് മാസം മുൻപായിരുന്നു. അജിത്തിൻ്റെ ആദ്യ വിവാഹവും ഷാനിയുടെ രണ്ടാം വിവാഹമായിരുന്നു അത്. ഷാനി ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷമായിരുന്നു അജിത്തിനെ വിവാഹം കഴിച്ചത്. ഷാനിയുടെ ആദ്യ ഭർത്താവിൻ്റെ ബന്ധുവാണ് ഭർത്താവ് അജിത്. ആദ്യ വിവാഹത്തിൽ ഷാനിക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹിതരായ ശേഷം ദമ്പതികൾ വർക്കലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.നാട്ടിൽ കടംകയറി നിൽക്കക്കൊള്ളിയില്ലാതെ ആയതോടെയാണ് അജിത്തും ഷാനിയും ഇടുക്കിയിൽ എത്തിയത്. ജോലി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇവർ ഇടുക്കിയിലെത്തിയതെന്നാണ് വിവരം. അജിത് ചെറിയ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. കരാർ ജോലികൾ പൂർത്തിയാക്കിയെങ്കിലും ബില്ലുകൾ മാറാനുള്ള കാലതാമസം എടുത്തതാണ് കടബാധ്യതയുണ്ടാകാൻ കാരണമെന്നാണ് വിവരം. നിലവിൽ മൂന്നര ലക്ഷം രൂപയുടെ കടബാധ്യത ഇവർക്കുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ പണം ലഭിക്കാനുള്ളവർ ശല്യപ്പെടുത്താനും ആരംഭിച്ചിരുന്നു. നാട്ടിൽ നിൽക്കാൻ പ്രയാസമായപ്പോൾ വീട്ടുകാരുടെ അറിവോടെ ഇവർ ഇടുക്കിയിലെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.വെള്ളിയാഴ്ച വൈകിട്ടുവരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരമുണ്ട്. എന്നാൽ ശനിയാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടാതായി. ഫോണിൽ കിട്ടാതയ സംഭവത്തിൽ പന്തികേട് തോന്നിയതോടെ ഞായറാഴ്ച വൈകിട്ട് ഷാനിയുടെ സഹോദരനും മരുമകനും ഒരു സുഹൃത്തും കൂടി ഇടുക്കിയിലെത്തുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിനെ ഇവർ വാടക വീട്ടിലെത്തി. നിരവധി തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് അവിടെയെത്തിയവർ ഇടുക്കി സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ഇരവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ അവസാനം നട്ടിലുള്ളവരുമായി സംസാരിച്ച വെള്ളിയാഴ്ച വെെകിട്ടുതന്നെ ആത്മഹത്യ നടന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂന്നുലക്ഷം രൂപയുടെ കടം മാത്രമേ ഇവർക്കുള്ളു എന്നാണ് പുറത്തു വരുന്ന വിവരം. ഈ തുക കടംവീട്ടാൻ കഴിയുമെന്നിരിക്കേ ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. അതേസമയം വീട്ടിൽ ദാരിദ്ര്യത്തിൻ്റെ സൂചനകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ആ വീട്ടിൽ യാതൊരുവിധ ഉപകരണങ്ങളുമില്ലായിരുന്നു. ഒരു ഷീറ്റ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും ഈ ഷീറ്റിലാണ് അന്തിയുറങ്ങിയിരുന്നതും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!