ഹരിപ്പാട്: തെങ്ങിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തത്തയെ എടുക്കാൻ തെങ്ങിൽ കയറിയപ്പോഴായിരുന്നു അപകടം.തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആംബുലൻസ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും, സമീപവാസികളും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുതുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സഹോദരി: മധുര മീനാക്ഷി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!