കൊച്ചി: ബൈക്ക് യാത്രികർക്ക് നേരെ പന മറിച്ചിട്ട് കാട്ടാന. കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിലാണ് ബൈക്കിൽ പോവുകയായിരുന്ന എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ മേൽ പന മറിച്ചിട്ടത്. രണ്ടു വിദ്യാർഥികൾക്കും പരിക്കേറ്റു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരി, അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ ആൻമേരിയുടെ നില ഗുരുതരമാണ്. രണ്ടു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന പിഴുത പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!