കോട്ടയം: ഇനി കോട്ടയം ജില്ലയിലുള്ളവർക്ക് ഷോപ്പിംഗ് ഉത്സവം. ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് മാൾ ഉദ്ഘാടനം ചെയ്യുന്നത്തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയായിരിക്കും. പൊതുജനങ്ങൾക്ക് ശനിയാഴ്ച വെകുന്നേരം നാല് മണിക്ക് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക.ഫാഷൻ, ഭക്ഷണം, വിനോദം എന്നിവയുടെ സമ്മിശ്ര അനുഭവമാണ് ലുലു കോട്ടയത്ത് ഒരുക്കുന്നത്. രണ്ട്നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളാണ് സജ്ജമായത്. പുതിയ കാർഷിക ഉൽപന്നങ്ങൾ മുതൽ പ്രീമിയം അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ വരെ ഒറ്റക്കുടക്കീഴിൽ ലഭിക്കും.ഹൈപ്പർ മാർക്കറ്റ്, ബീഫ് സ്റ്റാൾ, ഇൻഹൗസ് ബേക്കറി, ഹൗസ് കിച്ചൺ, ലുലു ഫാഷൻ, ലുലു കണക്ട് മുതലായവയാണ് ശ്രദ്ധാകേന്ദ്രം. എസ്.ഡബ്ളിയു.എ.ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമാ എർത്ത് എന്നിവയുൾപ്പെടെ 20 പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകളും ചിക്കിംഗ് ഉൾപ്പെടെ ഏഴ് പാചക ബ്രാൻഡുകളും മക്ഡൊണാൾഡ്, കെഎഫ്സി പോലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളും ഒരുക്കിയിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!