കോഴിക്കോട്: എട്ട് വയസുകാരിയോട് ലൈംഗീകാതിക്രമം കാണിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂർ, വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവർ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും അവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ്‌ ഇൻസ്‌പെക്ടർ ജിതേഷ് പി കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!