തിരുവനന്തപുരം: ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി നിൽക്കുകയാണ് സ്വർണ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുതിച്ചുകൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവന് 57,840 രൂപയും ഗ്രാമിന് 7230 രൂപയുമാണ് നിലവിലെ സ്വർണവില. സംസ്ഥാനത്തെ സ്വർണവില ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട വിപണിയിലെ ചലനങ്ങളും ഓഹരിവിപണിയിലെ മാറ്റങ്ങളും സ്വർണ വിപണിയെ ബാധിക്കുന്നുണ്ട്.ഈ ആഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 55 രൂപ കുറഞ്ഞ് 7230 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ കുറഞ്ഞ് 5970 രൂപയായി. വെള്ളിയുടെ വിലയിലും വൻ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂന്ന് രൂപ കുറഞ്ഞ് 98 രൂപയായിഡിസംബർ മാസത്തിലെ ആദ്യദിവസം സ്വർണവില 57,200 രൂപയായിരുന്നു ഇടയ്ക്ക് സ്വർണവില 57,200 താഴെ പോയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം സ്വർണവില 58,000 കടന്നിരുന്നു എന്നാൽ ഇന്നിതാ വീണ്ടും 58000 താഴെ എത്തിയിരിക്കുകയാണ്.