കാസർകോട്: പുതിയ, രജിസ്ട്രേഷൻ പോലുമാകാത്ത ഥാറിൽ അഭ്യാസ പ്രകടനം. കാസർകോട് കുമ്പളം പച്ചമ്പളത്ത് പുത്തൻ ഥാർ പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു പുത്തൻ വണ്ടിയിൽ പുതുമോടി കാണിച്ചത്. വാഹനത്തിൻ്റെ ടയറിന് തീപിടിച്ചതോടെ വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു