കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, മകളുടെ 2 മാസം പ്രായമുള്ള മകൻ ആരോൺ എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകൾ അലീനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം നടന്നത്. നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!