തൃശൂർ: കാസർകോട് കള്ളാറിൽ നിന്നും കാണാതായ യുവതിയും യുവാവും ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വേറെ വിവാഹിതനാണ്. അതിൽ കുട്ടികളുമുണ്ട്.കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനുവരി ഏഴു മുതല്‍ ആയിരുന്നു ഇരുവരേയും കാണാതായത്. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിനിടെയാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്. ഗുരുവായൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇരുവരും മുറിയെടുത്തു. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.ഉടനെ പൊലീസിൽ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ്, ഇരുവരും നാടു വിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്. കാസര്‍കോട് രാജപുരം പൊലീസ് ഇരുവരേയും കാണാതായതിന് കേസെടുത്തിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!