തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുമ്പിൽ രതീഷ് ഭവനിൽ തങ്കരാജനാണ് അറസ്റ്റിലായത്. എഴുപത്തിരണ്ടുകാരനാണ്. അറുപത്തിരണ്ടുകാരിയായ ഭാര്യ പ്രസന്നയെ ആണ് ഇയാൾ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.ഇരുമ്പിൽ തട്ടുകട നടത്തുകയാണ് തങ്കരാജൻ. സംശയത്തിന്റെപേരിൽ ഭാര്യയുമായി ഇടയ്ക്കിടെ തങ്കരാജൻ വഴക്കിടാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയ തങ്കരാജൻ ഭാര്യ പ്രസന്നയുമായി വഴക്കിട്ടു. വാക്കുതർക്കത്തിനിടെ ഇരുമ്പുകമ്പിയെടുത്ത് തങ്കരാജൻ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.അടിയേറ്റതു കാരണം തലയ്ക്ക് പത്തിലേറെ തുന്നലിടേണ്ടിവന്നു. ഇവർ തമ്മിലുള്ള പിടിവലിക്കിടെ തങ്കരാജനും തലയ്ക്ക് മുറിവേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസന്ന ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മൂന്നു മക്കളുണ്ട്. ഇവർ വേറെ വീടുകളിലാണ് താമസം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.