നരിക്കുനി: നെടിയനാട് എ.യു.പി സ്കൂളിലെ JRC യൂണിറ്റിന്റെആഭിമുഖ്യത്തിൽ *ഒരു ദിനം അവർക്കൊപ്പം* എന്ന പ്രോഗ്രാമിന്റെ ഭാഗമായി കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ സന്ദർശനം നടത്തി.കാരുണ്യ തീരത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങളുമായി ചെന്ന നെടിയനാട് എ.യു.പി സ്കൂൾ സംഘത്തിന് കാരുണ്യതീരം ഫൗണ്ടേഷൻ എം.ഡി ശ്രീ കുടുക്കിൽ ബാബുവിന്റെയും (സൈനുൽ ആബിദീൻ) അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ MDകുടുക്കിൽ ബാബു , HM സൽമ ടീച്ചർ, JRC കോഡിനേറ്റർ അഞ്ജു ടീച്ചർ, ഇഖ്ബാൽ മാസ്റ്റർ, ശ്രീ ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു കാരുണ്യതീരത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ JRC വിദ്യാർത്ഥികൾ വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ചത് ഭിന്നശേഷി കുട്ടികളിൽ ആനന്ദം നിറയ്ക്കുന്ന അനുഭവമായി. മനുഷ്യത്വത്തിന്റെയും ആർദ്രതയുടെയും പുതു പാഠങ്ങളാണ് കാരുണ്യ തീരം സന്ദർശനം വഴി JRC വിദ്യാർത്ഥികളിൽ സന്നിവേശിപ്പിക്കപ്പെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!