പാലക്കാട്: ഉംറയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് മധ്യവയസ്കയിൽ നിന്നും പണംതട്ടിയ യുവാവ് അറസ്റ്റിൽ. കൊടക്കാട് ചക്കാലക്കുന്നൻ വീട്ടിൽ മുഹമ്മദ് അസ്‌കർ അലി (36) ആണ് പിടിയിലായത്. അരലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കരിങ്കല്ലത്താണി സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് അസ്‌കർ അലിയെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.55,000 രൂപ തട്ടിയെടുത്തെന്നാണ് കരിങ്കല്ലത്താണി സ്വദേശിനിയുടെ പരാതി. കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലായി വിവിധ സമയങ്ങളിൽ ആകെ 55,000 രൂപ നൽകിയതായി പറയുന്നു. ഉംറയ്ക്ക്‌ കൊണ്ടുപോയില്ലെന്നും നേരിട്ടും ഗൂഗിൾപേ വഴിയും കൈപ്പറ്റിയ പണം തിരികെനൽകിയില്ലെന്നും പരാതിയിൽ പറയുന്നു.നൂറോളം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരകളായതെന്നാണ് പൊലീസ് നൽകുന്ന സൂചന. അരക്കോടിയോളം രൂപ ഇത്തരത്തിൽ പലരിൽനിന്നായി തട്ടിയെടുത്തതായും പോലീസ് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയ അസ്കറിനെ റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!