തിരുവനന്തപുരം: നീണ്ടനാളത്തെ പൂഴ്ത്തിവയ്പ്പിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്ത് വിട്ടത്. അതെ അതുടർന്നുണ്ടായ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇപ്പോൾ സർക്കാർ സ്വമേധയാ വെട്ടിമാറ്റിയ ചില ഭാഗങ്ങൾ കൂടെ നാളെ പുറത്തേയ്ക്ക് വരുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്.വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുക. വിവരാവകാശ കമ്മീഷ ഒഴിവാക്കാൻ നിര്‍ദേശിച്ചതിന് അപ്പുറം ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിൽ ഒഴിവാക്കിയിരുന്നു. 49 മുതൽ 53വരെയുള്ള പേജുകളായിരുന്നനു സര്‍ക്കാര്‍ സ്വന്തം നിലയിൽ വെട്ടിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!