സന്നിധാനം: ശബരിമലയിൽ നാളികേരം ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും നിരോധിക്കും. മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ നിരോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ വ്യക്തമാക്കി.മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ ആചാരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിർദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.മഞ്ഞൾപ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങൾ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുന്നതും പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാർക്കും ഇതു സംബന്ധിച്ചു വിവരങ്ങൾ കൈമാറുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!