പത്തനംതിട്ട: പന്തളത്ത് തിരുവനന്തപുരം ഭാ​ഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. 4 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തളം കൂരമ്പാലയിൽ പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ലോഡ് കയറ്റി വന്ന ലോറിയാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. ഏകദേശം പൂർണമായി തകർന്ന വീട്ടിൽ രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് ഉണ്ടായിരുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!