ന്യൂഡൽഹി: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില് പ്രദേശങ്ങളിൽ കാൽനട യാത്ര ഒഴിവാക്കണമെന്നും ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ കാറിൽ സഞ്ചരിക്കണമെന്നുമാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരിൽ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറിൽ പ്രവേശിക്കും. ജനുവരി 30-ന് ശ്രീനഗറിൽ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.രാഹുലിന് സുരക്ഷ ഏർപ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയിൽ തങ്ങേണ്ട സ്ഥലങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധനനടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.രാഹുലിനൊപ്പം യാത്രയിൽ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താൻ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളിൽ നടക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജൻസികൾ അറിയിക്കുന്നു. നിലവിൽ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുൽ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാൻഡോകൾ ഉണ്ടാവാറുണ്ട്.രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് കഴിഞ്ഞ മാസം കോൺഗ്രസ് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, രാഹുലിന്റെ ഭാഗത്ത് നിന്നാണ് സുരക്ഷാ വീഴ്ചകളുണ്ടായതെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മുതൽ 100ലേറെ തവണ രാഹുൽ സുരക്ഷക്രമീകരണങ്ങൾ മറികടന്നുവെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ ഉണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!