കൊടുവള്ളി: സ്വർണ വ്യാപാരിയിൽ നിന്നും ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നെന്ന് പരാതി. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. ഇക്കഴിഞ്ഞ രാത്രി പത്തരയോടെ മുത്തമ്പലത്താണു സംഭവം.ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്നയാളാണ് ബൈജു. രാത്രിയിൽ വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി സ്വർണം കവർന്നെടുക്കുകയായിരുന്നു. ആഭരണ നിർമാണശാലയിൽ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!