ജറുസലം: ഇസ്രയേലിൽ റോക്കറ്റാക്രമണം നടത്തി ലബനൻ കേന്ദ്രമായുള്ള സായുധ സംഘമായ ഹിസ്ബുല്ല. 160 റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തത്. വടക്കൻ, മധ്യ ഇസ്രയേൽ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ നാവിക താവളം ആക്രമിച്ചെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു.ഡ്രോൺ ഉപയോഗിച്ച് തെക്കൻ ഇസ്രയേലിലെ നാവിക താവളത്തിൽ ആക്രമണം നടത്തിയെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാ​​​​​ദം. തെക്കൻ ലെബനനിൽ ആറ് ഇസ്രയേൽ ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. അതേസമയം, ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാ‌ന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!