ചാലക്കുടി: വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം മുമ്പാണ് ഇയാൾ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടിൽ വെച്ചാണ് യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തത്. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!