തട്ടിപ്പുകാരൻ ഡിജിറ്റൽ അറസ്റ്റ് ചെയ്തത് റിയൽ സൈബർ പോലീസിനെ. വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്…! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയെ തേടി വിളിച്ച സ്ഥലം ഏതായാലും നന്നായി. അമളി പറ്റിയെന്ന് മനസിലാക്കിയ കള്ള പോലീസ് ഒരു ചമ്മൽ ചിരിയോടെ കോൾ കട്ട് ചെയ്യുകയായിരുന്നു.ഹലോ നിങ്ങൾ എവിടെയാണ്? തട്ടിപ്പുകാരൻ ചോദിച്ചു.കാമറ നന്നായി വർക്ക് ചെയ്യുന്നില്ലെന്ന് ഒർജിനൽ പാെലീസ് മറുപടി. തൊട്ടുപിന്നാലെ പൊലീസ് കാമറ ഓണാക്കി. യൂണിഫോമിൽ പൊലീസുകാരനെ കണ്ടതോടെ വ്യാജൻ ഞെട്ടി. നിന്റെ വിലാസവും ലോക്കെഷനും എടുത്തുവെന്ന് അറിയിച്ചതോടെ തട്ടിപ്പുകാരൻ നിശബ്ദനായി. ഇതോടെ ഫോൺ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു. വീ‍ഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കേരള പൊലീസിനെ അഭിനന്ദിച്ച് നിരവധിപേരെത്തി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!