തിരുവനന്തപുരം: വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗർ എൽ.എൻ. ആർ.എ. 51-ൽ ഷാനിദ എസ്.എൻ.(36) ആണ് മരിച്ചത്. പരാതി അന്വേഷിക്കാൻ പോകുന്നതിനിടെയാണ് ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപെട്ടത്.ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറൽ ആശുപത്രി റോഡിലായിരുന്നു അപകടം. വഞ്ചിയൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്നുള്ള രഹസ്യ പരാതികൾ അന്വേഷിക്കാനായി പോകവേ ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടർ, റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണു. ഇതേസമയം, എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശു പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: നസീർ. മക്കൾ: മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!