കോട്ടയം: കോട്ടയം ജില്ലയിൽ വൈക്കത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് (38) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.