നിന്റെ കൈയിൽ ഒരു ലെഡ് എടുക്കാൻ കാണുമോടാ ? കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ലഡു ആണ്. മധുരമൂറുന്ന ആ ലഡു അല്ല, പണം തരുന്ന ആ ലഡു. പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ലഡു ക്യാംപെയിനുമായാണ് ഗൂഗുൾ പേയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ആകെ ലഡുവിന് വേണ്ടി ആളുകൾ നെട്ടോട്ടം ഓടുകയാണ്. ആറ് ലഡുകൾ സ്വന്തമാക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂദീപാവലി സ്‌പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം. മർച്ചന്റ് പേയ്‌മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്‌കോ, ട്വിങ്കിൾ, ട്രെൻഡി, ഹുഡി, ദോസ്തി എന്നാണ് ലഡുവിന്റെ പേരുകൾ. അധികപേർക്കും ട്വിങ്കിൽ ലഡുവാണ് ലഭിക്കാത്തത്.