തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഫലപ്രഖ്യാപനം മെയ് മൂന്നാം വാരത്തിനുള്ളിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!