പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റപ്പാലം താലൂക്കിൽ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു.ഇന്നലെ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനാൽ അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ മകനെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.