കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.കഴിഞ്ഞ ജൂലൈയിലായിരുന്നു ഇയാൾ പീഡനത്തിരയാക്കിയെന്നാരോപിച്ച് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവർ തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.