കൊച്ചിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് കുഴിച്ചിട്ടു. വൈപ്പിനിലാണ് സംഭവം. എടവനക്കാട് വാചാക്കൽ സജീവന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഭർത്താവ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. മുംബൈയിലേക്കും പിന്നീട് ജോലി തേടി വിദേശത്തേക്കും പോയെന്നാണ് ഭർത്താവ് നാട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാണാതായ രമ്യ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.തുടർന്ന് വീടിന്റെ കാർ പോർച്ചിനോട് ചേർന്ന് വീട്ടുമുറ്റത്ത് നിന്ന് അസ്ഥിക്കഷണങ്ങൽ കണ്ടെത്തി. വീട്ടുമുറ്റത്ത് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷണങ്ങൾ കിട്ടിയത്.