കൊട്ടാരക്കര: കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തിൽ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്. എൻ പുരം പാലക്കോട് വീട്ടിൽ 38കാരൻ ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ലാലുമോന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹിതയായ ശാരുവും അവിവാഹിതനായ ലാലുമോനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വീട്ടിൽ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊടുവാൾ ഉപയോഗിച്ച് ശാരുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചോരയിൽ കുളിച്ച് കിടക്കുന്ന ശാരുവിനെയും അതെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ലാലുമോനെയുമാണ് കണ്ടത്. തുടർന്ന് ശാരുവിനെ കൊട്ടാരക്കര ഗവ. ആശുപത്രിയിലെത്തിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: 2022-ൽ ലാലുമോൻ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാട്ടി ശാരു പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ലാലുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയിതിരുന്നു. ഇതിനിടയിലാണ് ശാരു വെറെ വിവാഹം കഴിക്കുന്നത്. പുറത്തിറങ്ങിയ ലാലു കുറച്ച് നാൾ സഹോദരിയോടൊപ്പം പാവുമ്പയിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന ലാലു ഈയിടെയാണ് പുത്തൂരിലേക്ക് താമസിക്കുവാൻ വന്നത്. അങ്ങനെയാണ് ഇവർ തമ്മിൽ കാണുവാൻ ഇടയാകുന്നതെന്ന് പൊലീസ് പറയുന്നു.ഇൻക്വിസ്റ്റ് തയാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!