അരൂര്‍: ഒരേ സ്ഥലത്ത് മൂന്നു മാസത്തിനിടെ ഉണ്ടായ അപകടത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. രണ്ടുപേരും ബൈക്ക് തട്ടിയാണ് മരിച്ചത്. അരൂരിലേ 12-ാം വാര്‍ഡിലേ ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-നാണ് മരിച്ചത്.ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തന്നയാളാണ് ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു. ഒക്ടോബര്‍ 23-ന് മാലതിയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: ശ്രീദേവി, ശ്രീജ, ശ്രീനിവാസന്‍, ശ്രിനൂപ്. മരുമക്കള്‍: ലാലന്‍, ഗിരീഷ്, ശാലു, ആതിര

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!