കാഞ്ഞങ്ങാട്: കാസർകോട് കോളേജ് വിദ്യാർഥിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. പെൺകുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിയുടെ ശരീരത്തിൽ വിഷത്തിന്റെ അംശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അഞ്ജുവിന്റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്പി വൈഭവ് സക്‌സേന പറഞ്ഞു. പക്ഷേ അത് രാസപരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയുള്ളുവെന്നും ഡോക്ടറുടെ നിഗമനങ്ങളുമായി ഒത്തുപോകുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് സർജന്റെ പ്രാഥമിക നിഗമനം. മരണത്തിൽ വ്യക്തത വരുത്താൻ, കൂടുതൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. കരൾ അടക്കമുള്ള ആന്തരീകാവയങ്ങൾ പൂർണമായും തകരാറിലായിരു ന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. അഞ്ജു കുഴിമന്തി ബിരിയാണി വാങ്ങിയ ഹോട്ടലിൽ നിന്ന് അന്നേദിവസം 120പേർ ബിരിയാണി വാങ്ങിയിരുന്നു. എന്നാൽ ഇവർക്കാർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടൽ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.പുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത് എന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കാസർകോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടർന്നാണ് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു