കൊടുവള്ളി: പന്നൂർ- നരിക്കുനി- പുന്നശ്ശേരി റോഡ് ടാറിങ്, എംകെ മുനീറിന്റെ ശക്തമായ നിലപാടിൽ അലസത മാറ്റി കരാറുകാരൻ,ദീർഘ കാലമായി ജനങ്ങൾ ദുരിതത്തിലായ റോഡിന്റെ ബാക്കിയുള്ള ടാറിങ് ഉടൻ പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ടെർമിനേറ്റ് ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും എംകെ മുനീറിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ തീരുമാനമെടുത്തതോടെ കരാറുകാരൻ ഉടൻ പണി തീർക്കാം എന്നുള്ള ഉറപ്പ് നൽകുകയായിരുന്നു, അതിനുശേഷം ജനകീയ പ്രക്ഷോഭവുമായി നാട്ടുകാരും രംഗത്തെത്തിയതോടെ ഫെബ്രുവരി 10 നകം പൂർത്തീകരിക്കുമെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീമിന്റെ സാന്നിധ്യത്തിൽ കരാറുകാരൻ സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകുകയായിരുന്നു. പ്രവർത്തിയേറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ മൂലം പാതി വഴിയിൽ പണി മടങ്ങിയ റോഡിന്റെ നിലവിലെ അവസ്ഥ മൂലം ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മൂന്ന് ദിവസം മുമ്പ് നടന്ന പൊതുമരാമത്ത് അവലോകന യോഗത്തിൽ കരാറുകാരനെ കൊണ്ട് ടാറിങ് പൂർത്തീകരിക്കുകയോ ഗതാഗത യോഗ്യമാക്കുകയോ വേണമെന്ന് എം. എൽ. എ ഡോ: എം. കെ മുനീർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം എം എൽ എ എം കെ മുനീർ ഈ റോഡ് വിഷയത്തിൽ ഇടപെട്ടില്ലെന്ന തരത്തിലുള്ള വ്യാജ വാർത്തയും പ്രചരിക്കുന്നുണ്ട്, അത് തികച്ചും അടിസ്ഥാന രഹിതമാണ്, എല്ലാ മാസവും നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യ ചർച്ച പന്നൂർ നരിക്കുനി പുന്നശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പണി ഉടൻ പൂർത്തീകരിക്കാനുള്ള നടപടിയെ കുറിച്ചാണെന്നും ഈറോഡ് പണി പൂർത്തീകരിക്കുന്നത് വരെ ഇതിന് പിന്നാലെ ഉണ്ടാകുമെന്നും മറ്റുള്ള വ്യാജ വാർത്തകളിൽ ആരും വഞ്ചിതരാകരുതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു