കോഴിക്കോട്: വിദ്യാർഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചത് ക്ലാസിൽ എഴുന്നേറ്റ് നിന്നതിന്. കോഴിക്കോട് കൊടിയത്തൂർ പിടിഎംഎച്ച് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ സ്‌കൂളിലെ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ തോളിന് പരിക്കേറ്റുവെന്നും കൈ ഉയർത്താനാകാത്ത നിലയിലാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു.ക്ലാസ് ടീച്ചറല്ല, വരാന്തയിലൂടെ പോയ അധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചതെന്ന് മാഹിന്റെ പിതാവ് പറയുന്നു. സ്‌കൂളിലെത്തിയപ്പോൾ മറ്റ് അധ്യാപകർ മർദ്ദിച്ച അധ്യാപകനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തുന്നു.