ടെൻഷൻ ഇല്ലാത്ത ആരും ഉണ്ടാകില്ല. ജോലി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ, ദുരന്തങ്ങൾ എന്നിങ്ങനെ ധാരാളം കാര്യങ്ങൾ നമ്മെ ടെൻഷനടിപ്പിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ടെൻഷനെ കുറയ്ക്കാൻ കഴിയും.ചില ടെൻഷനുകൾ നമുക്ക് ഒഴിവാ​ക്കാൻ പറ്റില്ല. അതിനെക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നാൽ ടെൻഷൻ കൂടു​കയല്ലാതെ കുറയില്ല.നമുക്കും മറ്റുള്ള​വർക്കും പല പരിമിതികളുമുണ്ടെന്ന് അംഗീ​ക​രി​ക്കുക. നർമ്മ​ബോ​ധം കാത്തു​സൂ​ക്ഷി​ക്കുക. ചില അബദ്ധങ്ങൾ സംഭവി​ക്കു​മ്പോൾ അതിനെ തമാശ​യാ​യി കാണുക. ഇതെല്ലാം ടെൻഷൻ കുറയ്‌ക്കാ​ൻ നമ്മളെ സഹായിക്കും.ടെൻഷൻ വരു​മ്പോ​ഴു​ണ്ടാ​കുന്ന നിങ്ങളു​ടെ ചിന്തകൾ, വികാരങ്ങൾ, പെരു​മാ​റ്റ​രീ​തി​കൾ ഇവയെ​ക്കു​റി​ച്ചൊ​ക്കെ ഒരു പുസ്‌ത​ക​ത്തിൽ എഴുതി​വെ​ക്കാം. ഇത്തരം കാര്യങ്ങൾ തിരി​ച്ച​റി​ഞ്ഞാൽ കുറച്ചു​കൂ​ടി നന്നായി സമ്മർദത്തെ നേരി​ടാ​നാ​കും. കൂടാതെ, ടെൻഷൻ അടി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നുള്ള മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കാം. അത്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ അതു നമ്മളിൽ ഏൽപ്പി​ക്കുന്ന ആഘാതം പരമാ​വധി കുറയ്‌ക്കാ​നെ​ങ്കി​ലും ശ്രമി​ക്കാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു ചെയ്യാ​നുള്ള കാര്യങ്ങൾ കുറെക്കൂടെ കാര്യ​ക്ഷ​മ​മായ രീതി​യിൽ ചെയ്യാ​നാ​കു​മോ? സമയം കുറച്ചു​കൂ​ടി മെച്ചമായി ഉപയോഗിക്കാൻ കഴിയു​മോ? എന്ന് ചിന്തിക്കുക.‌കുറ​ച്ചൊക്കെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുക. പലതും ‘പിന്നെ ചെയ്യാം, പിന്നെ ചെയ്യാം’ എന്നു മാറ്റി​വെ​ക്കു​മ്പോൾ കാര്യങ്ങൾ കൂടുതൽ അലങ്കോ​ല​പ്പെ​ടും, നിങ്ങളു​ടെ ടെൻഷൻ കൂടും.വിശ്ര​മി​ക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​മ്പോൾ നിങ്ങളു​ടെ ടെൻഷൻ കുറയും. ക്രമമായ വ്യായാ​മം നല്ല ആരോ​ഗ്യം തരും.ആരോ​ഗ്യ​ക​ര​മായ ശീലങ്ങൾ വളർത്തുക. ശാരീ​രി​കാ​ധ്വാ​നം കൂടുതൽ ഉന്മേഷം തരും. അത് ടെൻഷൻ നേരി​ടാൻ നിങ്ങളു​ടെ ശരീരം കൂടുതൽ സജ്ജമാ​കും. പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കഴിക്കുക. ചില നേരം ഭക്ഷണം കഴിക്കാ​തി​രി​ക്കുന്ന രീതി മാറ്റുക. ആവശ്യത്തിനു വിശ്രമം കിട്ടു​ന്നു​ണ്ടെന്ന്‌ ഉറപ്പാ​ക്കുക.ടെൻഷൻ കൂടി​ക്കൂ​ടി വരുക​യാ​ണെ​ങ്കിൽ ഒരു ഡോക്ട​റു​ടെ സഹായം തേടണം. അതിൽ ഒട്ടും മടി വിചാ​രി​ക്കേണ്ട കാര്യ​മില്ല. ടെൻഷൻ മറിക​ട​ക്കാൻ (ഇംഗ്ലീഷ്‌) എന്ന ഡോ. ടിം ക്യാന്റ​ഫ​റി​ന്റെ പുസ്‌ത​ക​ത്തിൽ ‘ദയകൊണ്ട്‌ ടെൻഷനെ തോൽപ്പി​ക്കാം’ എന്നൊരു പാഠമുണ്ട്‌. മറ്റുള്ളവരോടു ദയയോടെ ഇടപെ​ടു​മ്പോൾ നമ്മുടെ ആരോഗ്യവും സന്തോ​ഷ​വും വർധി​ക്കു​മെന്ന്‌ അതിൽ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു. നമ്മൾ നമ്മളിൽത്തന്നെ യാഥാർഥ്യ​ബോ​ധ​മി​ല്ലാ​ത്ത​തോ അതിരു​ക​വി​ഞ്ഞ​തോ ആയ പ്രതീ​ക്ഷകൾ വെക്കരുത്‌. എന്നാൽ നമ്മൾ നമ്മളെ​ത്തന്നെ വിലകു​റച്ച്‌ കാണാ​നും പാടില്ല.പ്രാധാ​ന്യം അനുസ​രിച്ച്‌ ജോലി​കൾ ചിട്ട​പ്പെ​ടു​ത്തുക. ഇത്‌, ആദ്യം ചെയ്യേണ്ട ജോലി ഏതാ​ണെന്നു തിട്ട​പ്പെ​ടു​ത്താ​നും പ്രധാ​ന​പ്പെട്ട ജോലി​ക്കു നല്ല ശ്രദ്ധ കൊടു​ക്കാ​നും സഹായി​ക്കും. കൂടാതെ, മറ്റാർക്കെ​ങ്കി​ലും ജോലി ഏൽപ്പി​ച്ചു​കൊ​ടു​ക്ക​ണോ, ചില ജോലി​കൾ നീട്ടി​വെ​ക്ക​ണോ അതോ ഒഴിവാ​ക്ക​ണോ എന്നൊക്കെ തീരു​മാ​നി​ക്കാ​നും ഇതു നിങ്ങളെ സഹായി​ക്കും.നിങ്ങൾ സമയം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഒരാഴ്‌ച​ത്തേക്ക്‌ എഴുതി​വെ​ക്കുക. എന്നിട്ട്‌ സമയം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ എങ്ങനെ മെച്ച​പ്പെ​ടാം എന്നു ചിന്തി​ക്കുക. സമയം എത്രമാ​ത്രം നിങ്ങളു​ടെ കൈപ്പി​ടി​യിൽ ഒതുക്കാൻ പറ്റുമോ അത്രയും നിങ്ങളു​ടെ സമ്മർദം കുറയും.വിശ്ര​മി​ക്കാൻ അല്‌പം സമയം മാറ്റി​വെ​ക്കുക. ചെറിയ ഒരു ഇടവേ​ള​യ്‌ക്കു​പോ​ലും നിങ്ങളു​ടെ ടെൻഷൻ കുറയ്‌ക്കാ​നും പുത്തൻ ഉണർവ്‌ സമ്മാനി​ക്കാ​നും കഴിയും.നിമ്മളെ മനസ്സി​ലാ​ക്കാൻ കഴിയുന്ന ആരോടെങ്കിലും കാര്യങ്ങൾ തുറന്നു സംസാ​രി​ക്കുക. വിശ്വ​സ്‌ത​നായ ഒരു കൂട്ടു​കാ​രനു നിങ്ങളെ സഹായിക്കാൻ കഴി​ഞ്ഞേ​ക്കും. അങ്ങനെ മനസ്സിന്റെ ഭാരം ഒന്ന്‌ ഇറക്കി​വെ​ക്കു​ന്നതു നിങ്ങളെ കൂടുതൽ ആശ്വസി​പ്പി​ക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!