കൊച്ചി: എയർ ഇന്ത്യയുടെ വിമാനങ്ങൾ ഒരറിയിപ്പും കൂടാതെ റദ്ദാക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. എയർ ഇന്ത്യയുടെ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് ഉച്ചയക്ക് 12.25ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രക്കാരെല്ലാം ദുരിതത്തിലായി. സാങ്കേതിക പ്രശ്നം മൂലമാണെന്നാണ് വിശദീകരണം.250ഓളം യാത്രക്കാരാണ് ലണ്ടനിലേക്ക് പോകാനിരുന്നത്. കുറച്ച് യാത്രക്കാരെ മുംബൈ വഴി പോകുന്ന വിമാനത്തിൽ കയറ്റി വിട്ടു. രാവിലെ മുതല്‍ വിമാനത്താവളത്തിലെത്തിയത് നിരവധി യാത്രക്കാരാണ്. എന്നാൽ ഉച്ചയോടെ മാത്രമാണ് വിമാനം റദ്ദാക്കിയത് അറിയിച്ചത്. ദുരിതത്തിലായ യാത്രക്കാർ പ്രധിഷേധവുമായെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!