എംകോം, എംബിഎ ഓൺലൈൻ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് മഹാത്മാഗാന്ധി സർവകലാശാല. സെപ്റ്റംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. റഗുലർ ബിരുദാനന്തര പ്രോഗ്രാമുകൾക്കു തുല്യമായി യു.ജി.സി. അംഗീകരിച്ച ഈ പ്രോഗ്രാമുകൾ തൊഴിലിനും തുടർവിദ്യാഭ്യാസത്തിനുമുള്ള യോഗ്യതയായി പരിഗണിക്കുന്നതാണ്.വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയം ക്രമീകരിക്കുന്നതിനുള്ള സൗകര്യം, വിദഗ്ധ അധ്യാപകരുടെയും വ്യവസായമേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾ, കുറഞ്ഞ പഠനച്ചെലവ് തുടങ്ങിയവ ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.എല്ലാ നടപടിക്രമങ്ങളും ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ പഠനത്തിന്‍റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. വിവരങ്ങൾക്ക്: cdoe.mgu.ac.in | 8547992325, 8547852326, 8547010451