നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തിൽ കോഴിക്കോട് ജില്ലയിൽ പദ്ധതി നിര്‍വഹണത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. വാർഷിക കലണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഇംമ്പ്ലിമെന്റിങ്ങ് ഓഫീസർമാരും ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് പദ്ധതി മികച്ച രീതിയിൽ പൂർത്തീകരിച്ച് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വികസന ഫണ്ടുകളായ ജനറൽ, എസ്.സി.പി., ടി.എസ്.പി എന്നിവയും കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും ഉൾപ്പെടെ വിവിധ ഫണ്ടുകളിൽ നിന്നായി രണ്ടുകോടി 36 ലക്ഷം രൂപ ഈ കാലയളവിൽ ചിലവഴിച്ചിട്ടുണ്ട്ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം 2021-22 കാലയളവിൽ ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ പതിനെട്ടാം സ്ഥാനവും പദ്ധതി നിർവഹണത്തിൽ കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു.ഭരണസമിതിയും ജീവനക്കാരും പൊതുജനങ്ങളും ചേർന്ന് നിന്ന് ജനസൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന വിശേഷണവും നേടിയെടുക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണ് 2023-24 സാമ്പത്തിക വർഷത്തിൽ എല്ലാവരുടെയും കൈകോർത്തുള്ള പ്രവർത്തനഫലമായി വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ഈ നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്. കോഴിക്കോട് ഡി പി സി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിത് കുമാർ സിംഗ് എന്നിവർ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ട് സി പി ലൈല എന്നിവർക്ക് സമ്മാനിച്ചു ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ കെ സുബൈദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി രാജു ,സി കെ സലിം, ജസീല മജീദ്, കെ കെ ചന്ദ്രൻ, കെ കെ ലതിക, , വി പി മിനി, ഉമ്മു സൽമ, മിനി പുല്ലങ്കണ്ടി , ടി പി അബ്ദുൽ മജീദ്, കെ കെ ഷറീന ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വപ്നേഷ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി ഇൽയാസ്, എ ഇ ഷാഹുൽഹമീദ്, എ എസ് ദേവദാസ് , ക്ലർക്ക് അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ മെമ്പർമാർ എന്നിവർ സംബന്ധിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!