തിരുവനന്തപുരം∙ പ്രേം കുമാർ അടുത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാ​ന്റെ താൽക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ അദ്ദേഹം അക്കാദമി വൈസ് ചെയർമാനായിരുന്നു. വിവാദ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ച സംവിധായകൻ രഞ്ജിത്തിത്തി​ന്റെ ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചത്.അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഷാജി എൻ. കരുണിനെയായിരുന്നു . എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു, ഇതിനെ തുടർന്നാണ് പ്രേം കുമാറിനെ ചെയർമാ്നാക്കുന്നത് സംവിധായകൻ അല്ലാത്ത ഒരാൾ ഇതാദ്യമായാണ് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. വലിയ വലിയ ഉത്തരവാദിത്വങ്ങളാണ് പ്രേം കുമാറിന് ഇനി ചെയ്തു തീർക്കാനുള്ളത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!