തിരുവനന്തപുരം: കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റാണ് എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. മണ്‍സൂണ്‍ ബമ്പറിന്റെ പേരിലാണ് വ്യാജനെ നിർമിച്ചത് .10 കോടി’രൂപയാണ് ഒന്നാം സമ്മാനം. തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ അരുണാജലത്തിന്റെ മകന്‍ എ സെല്‍വകുമാറാണ് പിടിയിലായത്.സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. വ്യാജമായി ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. അത് വ്യാജ ടിക്കറ്റാണെന്നു വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാഗ്യക്കുറി വകുപ്പു ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വകുപ്പ് നല്‍കിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റു പോയത് എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമാണ് . ശ്യാം ശശി എന്ന ഏജന്‍റ് ആണ് ടിക്കറ്റ് വിറ്റത്. MA 425569, MB 292459, MC 322078, MD 159426, ME 224661 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. MA 668032, MB 592349, MC 136004, MD 421823, ME 158166 എന്നിവയാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനാർഹനായ ഭാഗ്യശാലി ഇതുവരെ എത്തിയിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!