മറ്റൊരു ടീമുകൾക്കും അവകാശപ്പെടാൻ ആവാത്ത വിധം വലിയ ഒരു കൂട്ടായ്മ തന്നെയുണ്ട് കേരള ബ്ലാസ്റ്റേഴ്സ് എന്ന പടയ്ക്കു പിന്നിൽ. പല പ്രമുഖ ടീമുകളെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആരാധകവൃന്ദം ആണ് മഞ്ഞപ്പട എന്നത്. ഗ്യാലറിയിൽ മഞ്ഞപ്പടയുണ്ടെങ്കിൽ ഏതു ജയവും കയ്യിലാക്കാം എന്ന ഒരു ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി കിരീടം ഇല്ലാതെ കാലിടറി വീഴുന്ന ടീമിനെ ആണ് കാണുന്നത കലാശപോരിൽ മൂന്നുതവണയാണ് ടീം കാലിടറി വീണത്. ലോകത്തിലെ പല പ്രമുഖരും അതിശയത്തോട് കൂടി പങ്കുവെച്ച ഗ്യാലറികൾ ആയിരുന്നു മഞ്ഞപ്പടയുടെത്. എന്നാൽ ഇപ്പോൾ അവർ അസ്വസ്ഥരാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞദിവസം ക്ലബ്ബിന് അയച്ച തുറന്ന കത്തിൽ നിരവധി ചോദ്യങ്ങളാണ് മഞ്ഞപ്പട ഉയർത്തിയത്. ഐഎസ്എൽ അടുത്ത സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്ക് ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മഞ്ഞപ്പട പ്രതിഷേധവുമായി എത്തിയിരിക്കുന്നത്ഏറെ പ്രതീക്ഷയോടെ സ്റ്റേഡിയത്തിലെത്തിയ ശേഷം മടുപ്പിക്കുന്ന കളി കണ്ട് മടങ്ങാനാണ് വിധിയെങ്കില്‍ ഞങ്ങളെന്തിന് ഈ ക്ലബ്ബിനെ പിന്തുടരണം? കെട്ടുറപ്പുള്ള ഒരു ടീമിനെ ഇക്കാലമത്രയും സൃഷ്ടിക്കാന്‍ ആയിട്ടില്ലെങ്കില്‍ ഞങ്ങളെന്തിന് ഗാലറികളിലിരുന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി വിളിക്കണം. ഏറെ ഇഷ്ടത്തോടെ നെഞ്ചിലേറ്റിയ താരങ്ങളെ ഒറ്റ സീസണ്‍ കൊണ്ട് വിറ്റഴിക്കാനാണെങ്കില്‍ ഞങ്ങളെന്തിന് കളികാണാനെത്തണം.. ആരാധകരുടെ ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ട് നീണ്ട് പോവുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!