ഹിമാലയത്തിൽ നിന്നും പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ‘സോംബി’ വൈറസുകളെ കണ്ടെത്തി. അമേരിക്കൻ – ചൈനീസ് സംയുക്ത ഗവേഷക സംഘമാണ് 41,000 വർഷം വരെ പഴക്കമുള്ള 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന് ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് പുരാതന വൈറസുകളെ കണ്ടെത്തിയത്. ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള 60 ശാസ്ത്രജ്ഞരായിരുന്നു ഗവേഷക സംഘത്തിലുണ്ടായിരുന്നത്.ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവ എന്നാണ് നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുന്നവയാണെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകളെക്കുറിച്ച് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു.താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട് മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി.പഠനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല കണ്ടുപിടിത്തം . “ഒരു വൈറസ് പരിണമിച്ചാൽ, മറ്റൊരു പ്രത്യേക ബാക്ടീരിയൽ സ്പീഷിസിനെ അത് ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്തേക്കാം എന്നാണ് ഇവരുടെ അഭിപ്രായം.അങ്ങനെ സംഭവിച്ചാൽ അത് മാനവരാശിക്ക് തന്നെ വെല്ലുവിളിയായി മാറിയേക്കാം എന്നും എറിൻ പറയുന്നു. എന്നാൽ, പുരാതന വൈറസുകൾ ഉരുകി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എറിൻ ഹാർവി കരുതുന്നില്ല. പഴയ വൈറസുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് വിഷമിക്കുന്നതിനു പകരം പുതിയ വൈറസുകൾ ഉണ്ടാകുന്നതിനെക്കുറിച്ചാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും പഠന റിപ്പോർട്ടിൽ പ്രതികരിക്കവേ അവർ സൂചിപ്പിച്ചു.