തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എം എസ് സിയുടെ കൂറ്റൻ മദർഷിപ്പ് നാളെ വിഴിഞ്ഞത്ത് നങ്കുരമിടും. ചരക്ക് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഭീമൻ മദർഷിപ്പ് ആണ് തുറമുഖത്തേക്ക് എത്തുന്നത്. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി.366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കുപ്പൽ. സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഡെയ്‌ല കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക. ഡെയ്‍ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോൺ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!