തിരുവനന്തപുരം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയെയും മകളെയും ആക്രമിച്ച് അവശരാക്കി 79 പവൻ സ്വർണം കവര്‍ന്നു. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനിൽകുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം അംഗം പിടികൂടിയത്.തിരുവട്ടാറിൽ കഴിഞ്ഞ മാസം വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹൻദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വർണാഭരണങ്ങൾ പ്രതികൾ മോഷ്ടിച്ച് കടന്നിരുന്നു. എസ്പിയുടെ സ്പെഷ്യൽ ടീം അംഗങ്ങൾക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലിൽ 47 പവനോളം സ്വർണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!