കൽപറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്.തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.