കോട്ടയം: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് പിടികൂടിയത്. ക്രീം ബണ്ണിനുള്ളിൽ വച്ച് ആണ് പ്രതികൾ 20 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. ഇതിനിടെ ആണ് ചങ്ങനാശേരിയിൽ വച്ച് പിടിയിലായത്.പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!