കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണവും പണവും യൂട്യൂബർ തട്ടിയെടുത്തെന്ന് പരാതി. ഒഞ്ചിയം സ്വദേശിനി നൽകിയ പരാതിയിൽ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ. മനീഷും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!