കോഴിക്കോട് : മർക്കസ് നോളജ് സിറ്റി – UNSDG 30 യുമായി സമന്വയിപ്പിച്ച്, ഭാവി തലമുറക്ക് കാർഷിക രീതിയും സംസ്കാരവും സംബന്ധിച്ച പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അലിഫ് ഗ്ലോബൽ സ്കൂൾ മുറ്റത്താണ് നവര ഉൾപ്പെടെ വിവിധയിനം കരനെല്ലുകൾ, ചോളം, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്തുവരുന്നത്. പദ്ധതി കൂട്ടായ്മയുടെയും സഹകരണത്തിന്റെയും വിജയമന്ത്രം സ്കൂൾ തലങ്ങളിൽ തന്നെ ആരംഭിക്കുന്നത് മികച്ച കാർഷിക സംസ്കാരത്തിലേക്ക് വരും തലമുറയെ നയിക്കും എന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടുമുളപ്പിച്ചവയിൽ ഏറെ കൗതുകമായ ചോളം ആണ് കാർഷിക ദിനത്തോടനുബന്ധിച്ച് വിളവെടുപ്പ് നടത്തിയത്. നെസ്റ്റോ ഗ്രൂപ്പ് സൗ ദി റിജിയണൽ ഡയരക്ടർ അബ്ദുൽ നാസർ, Er: ഷാഹുൽ ഹമീദ് (ലണ്ടൻ) പങ്കാളികളായ വിളവെടുപ്പ് ചടങ്ങ് മർകസ് നോളജ് സിറ്റി MD Dr: മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി,ഡയറക്ടർ സയ്യിദ്ഫസൽ തങ്ങൾ, പ്രിൻസിപ്പൽ കെ ടി ഷാനവാസ്, അഡ്മിനിസ്ട്രേറ്റർ അബ്ദു സാലിം ,കമ്പനി അഡ്‌മിനിസ്‌ട്രേറ്റർ ഖാസിം പേരാമ്പ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു