ലണ്ടൻ: ബ്രിട്ടനിൽ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് ( 39) ആണ് മരിച്ചത്. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയതിിന് പിന്നാലെയാണ് സോണിയയുടെ അപ്രതീക്ഷിത വിയോ​ഗം.യാണ്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ്‌ ഭർത്താവ്. കാലിന്റെ സർജറി സംബന്ധമായി 10 ദിവസം മുൻപാണ് നാട്ടിൽ പോയിരുന്നത്. സർജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ലിയ, ലൂയിസ്‌ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!