തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണം കഴിച്ച് അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കടയിലെ ഏഴുവയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യ നാഥ് ആണ് മരിച്ചത്.കാട്ടാക്കടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്ന് കുടുംബം പറയുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!