കൊല്ലം: കൊല്ലം പടപ്പക്കരയിൽ വീട്ടമ്മ പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുനടക്കും. ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയുമാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. പുഷ്പലതയെയും ഇവരുടെ അച്ഛനെയും അഖിൽ ആക്രമിച്ചു. കേസിൽ മകൻ അഖിലിനായി അന്വേഷണം ശക്തം.കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകൻ അഖിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം ആവശ്യപെട്ട് അഖിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അഖിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!